Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NEET Questions Paper

ത​ല​സ്ഥാ​ന​ന​ഗ​രി​യെ ഞെ​ട്ടി​ച്ച് വീ​ണ്ടും 'പാ​റ്റ​ക​ൾ'

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നീ​​​​റ്റ് ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യും സി​​​​ബി​​​​എ​​​​സ്ഇ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ലെ വീ​​​​ഴ്ച​​​​യും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വീ​​​​ണ്ടും ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​രി​​​​യെ പ്ര​​​​ക്ഷോ​​​​ഭ​​​​ക്ക​​​​ട​​​​ലാ​​​​ക്കി കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി. ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധം രാ​​​​ത്രി വൈ​​​​കി​​​​യും തു​​​​ട​​​​രു​​​​മെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തോ​​​​ടെ ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സും കേ​​​​ന്ദ്ര​​​​സേ​​​​ന​​​​യും ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​ർ വ​​​​ള​​​​ഞ്ഞു.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നു​​​​ള്ള സ​​​​മ​​​​യ​​​​മാ​​​​യി ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത് വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, മ​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്കും​​​​വ​​​​രെ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കു​​​​മെ​​​​ന്ന് സി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ഭി​​​​ജി​​​​ത് ദീ​​​​പ്കെ പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. രാ​​​​ത്രി വൈ​​​​കി​​​​യും സ​​​​മ​​​​രം തു​​​​ട​​​​രാ​​​​നു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ആ​​​​വ​​​​ശ്യം അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് ത​​​​യാ​​​​റാ​​​​യി​​​​ല്ല. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രോ​​​​ട് പി​​​​രി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ പോ​​​​ലീ​​​​സ് മൈ​​​​ക്കി​​​​ലൂ​​​​ടെ പ​​​​ല​​​​ത​​​​വ​​​​ണ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടെ​​​​ങ്കി​​​​ലും അ​​​​വ​​​​ർ കൂ​​​​ട്ടാ​​​​ക്കി​​​​യി​​​​ല്ല.

പി​​​​ന്നീ​​​​ട് പ്ര​​​​ദേ​​​​ശ​​​​ത്തെ വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം വിഛേ​​​​ദി​​​​ച്ചും കു​​​​ടി​​​​വെ​​​​ള്ളം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത് ത​​​​ട​​​​ഞ്ഞും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് ശ്ര​​​​മി​​​​ച്ചെ​​​​ങ്കി​​​​ലും ഫ​​​​ലം ക​​​​ണ്ടി​​​​ല്ല. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ ഉ​​​​ൾ​​​​പ്പെ​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം ന​​​​ട​​​​ക്കു​​​​ന്ന വേ​​​​ദി​​​​യിലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​ൻ പോ​​​​ലീ​​​​സ് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ല്ല. അ​​​​ക​​​​ത്തേ​​​​ക്കു​​​​ള്ള വ​​​​ഴി പൂ​​​​ർ​​​​ണ​​​​മാ​​​​യും പോ​​​​ലീ​​​​സ് അ​​​​ട​​​​ച്ചു.

ബ​​​​ല​​​​പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ക്കാ​​​​തെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രെ ഒ​​​​ഴി​​​​പ്പി​​​​ക്കാ​​​​നാ​​​​ണു പോ​​​​ലീ​​​​സ് ശ്ര​​​​മി​​​​ച്ച​​​​ത്. പോ​​​​ലീ​​​​സി​​​​ന്‍റെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന മാ​​​​നി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും പി​​​​രി​​​​ഞ്ഞു പോ​​​​യെ​​​​ങ്കി​​​​ലും നേ​​​​താ​​​​ക്ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ വേ​​​​ദി​​​​യി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ പി​​​​ന്തി​​​​രി​​​​ഞ്ഞി​​​​ല്ല.

ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പാ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി വ​​​​ൻ പോ​​​​ലീ​​​​സ് സ​​​​ന്നാ​​​​ഹ​​​​മാണ് പ്ര​​​​ദേ​​​​ശ​​​​ത്തു വി​​​​ന്യ​​​​സി​​​​ച്ച​​​​ത്. സം​​​​ഘ​​​​ർ​​​​ഷ​​​​സാ​​​​ധ്യ​​​​ത ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ക​​​​രു​​​​ത​​​​ൽ സേ​​​​ന​​​​യെ​​​​യും സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള നി​​​​ര​​​​പ​​​​രാ​​​​ധി​​​​ക​​​​ളാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് നീ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി ജ​​​​ന്ത​​​​ർ​​​​ മ​​​​ന്ത​​​​റി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന ഈ ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന് പോ​​​​ലീ​​​​സ് അ​​​​നു​​​​മ​​​​തി നീ​​​​ട്ടി​​​​ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും നേ​​​​താ​​​​ക്ക​​​​ൾ പോ​​​​ലീ​​​​സി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റാ​​​​ണെ​​​​ന്നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​യു​​​​ടെ രാ​​​​ജി മാ​​​​ത്ര​​​​മാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​ക നി​​​​ബ​​​​ന്ധ​​​​ന​​​​യെ​​​​ന്നും പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ത​​​​ല​​​​സ്ഥാ​​​​ന​​​​ന​​​​ഗ​​​​രി​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം​​​​ഘ​​​​ട്ട സ​​​​മ​​​​ര​​​​ത്തി​​​​ൽ പാ​​​​ത്ര​​​​വും സ്പൂ​​​​ണും കൊ​​​​ട്ടി​​​​ക്കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു "പാ​​​​റ്റ​​​​ക​​​​ളു​​​​ടെ’ പ്ര​​​​തി​​​​ഷ​​​​ധം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. കോ​​​​വി​​​​ഡ് കാ​​​​ല​​​​ത്തെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ആ​​​​ഹ്വാ​​​​നം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ച് "ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ എ​​​​ന്ന വൈ​​​​റ​​​​സ് അ​​​​ക​​​​ന്നു​​​​പോ​​​​ക​​​​ട്ടെ' എ​​​​ന്ന പ്ര​​​​തീ​​​​കാ​​​​ത്മ​​​​ക സൂ​​​​ച​​​​ന​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു പാ​​​​ത്രം കൊ​​​​ട്ട​​​​ൽ. പി​​​​ന്നീ​​​​ട് ക​​​​ലാ​​​​പ്ര​​​​ക​​​​ട​​​​നം ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ ന​​​​ട​​​​ത്തി​​​​യും പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു.

സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ൻ സോ​​​​നം വാം​​​​ഗ്ചു​​​​ക് ഇ​​​​ത്ത​​​​വ​​​​ണ​​​​യും സ​​​​മ​​​​ര​​​​ത്തി​​​​നാ​​​​യി ജ​​​​ന്ത​​​ർ മ​​​​ന്തറി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ആ​​​​റി​​​​നു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ സി​​​​ജെ​​​​പി ന​​​​ട​​​​ത്തി​​​​യ ആ​​​​ദ്യ​​​​ഘ​​​​ട്ട പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ പേ​​​​രാ​​​​ണ് ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ന്ന ര​​​​ണ്ടാം​​​​ഘ​​​​ട്ട സ​​​​മ​​​​ര​​​​ത്തി​​​​ന് ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് എ​​​​ത്തി​​​​യ​​​​ത്.

Latest News

Corehub Up